Saturday, April 2, 2022

ബുദ്ധമയൂരി
സുവർണ്ണശലഭം, കൂടുതൽ ചിത്രങ്ങൾ
റാണിപുരം, കാസർഗോഡ്, കൂടുതൽ ചിത്രങ്ങൾ
നീർമാതളം, കൂടുതൽ ചിത്രങ്ങൾ
പൈതൽമല, കൂടുതൽ ചിത്രങ്ങൾ
പൂമ്പാറ്റകളുടെ മഡ് പഡ്ലിങ്ങ്, കൂടുതൽ ചിത്രങ്ങൾ
പെരുമ്പാടി തടാകം, കൂടുതൽ ചിത്രങ്ങൾ
വരയാട്, മൂന്നാർ. കൂടുതൽ ചിത്രങ്ങൾ
മൂന്നാറിൽ ആനകൾ, കൂടുതൽ ചിത്രങ്ങൾ
കാഷ്മീർ, കൂടുതൽ ചിത്രങ്ങൾ
ഭൂട്ടാൻ, കൂടുതൽ ചിത്രങ്ങൾ
കോമൺ ജേ, കൂടുതൽ ചിത്രങ്ങൾ
ആറളം, കൂടുതൽ ചിത്രങ്ങൾ


മാടായിപ്പാറ, കൂടുതൽ ചിത്രങ്ങൾ

Wednesday, August 11, 2010

വിദ്യാഭ്യാസവും വായ്പയും

ഞാന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ വിദ്യാഭ്യാസ വായ്പയെടുക്കാന്‍ ഒരു കുട്ടി വരികയുണ്ടായി. കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ എന്‍ജിനീയറിങ്ങി-നാണു വായ്പ വേണ്ടത്‌. പ്ലസ്‌ റ്റു വിന്റെ മാര്‍ക്ക്‌ ലിസ്റ്റ്‌ വാങ്ങി നോക്കിയപ്പോള്‍ കണ്ടത്‌ ആ കുട്ടി ആദ്യ തവണ, ഫിസിക്സിനും കെമിസ്റ്റ്രിക്കും ഗണിതശാസ്ത്രത്തിനും തോറ്റിരിക്കുന്നു. സേ പരീക്ഷയില്‍ രണ്ടെണ്ണം ജയിച്ചു, കണക്ക്‌ വീണ്ടും തോറ്റു. അടുത്തവര്‍ഷം വീണ്ടുമെഴുതി കണക്കും ജയിച്ചു. ഇങ്ങനെ മൂന്നു തവണയായി കഷ്ടിച്ചു ജയിച്ചതിനാല്‍ എന്‍ജിനീയറിങ്ങിനു വായ്പ തരാന്‍ പറ്റില്ലെന്നു പറഞ്ഞു ബാങ്കില്‍ നിന്നും മടക്കി. അപ്പോള്‍ത്തന്നെ അവര്‍ ജില്ലാ കളക്റ്ററെ പോയിക്കാണുകയും ഉടന്‍ തന്നെ വായ്പ അനുവദിക്കാന്‍ കളക്റ്റര്‍ ആവശ്യപ്പെടുകയും ചെയ്തു. വിജയികളെപ്പോലെ കുട്ടിയും പിതാവും ബാങ്കിലെത്തുകയും വായ്പയെടുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ കുട്ടിക്ക്‌ അനുയോജ്യമായ കോഴ്സ്‌ തന്നെയാണോ കമ്പ്യൂട്ടര്‍ സയന്‍സ്‌, അറിവുള്ളവര്‍ പ്രതികരിക്കുമല്ലോ? കുട്ടിയുടെ മാര്‍ക്ക്‌ ഷീറ്റുകളും കോളേജില്‍ നിന്നുമുള്ള പേപ്പറുകളും താഴെ ലിങ്കുകളില്‍.

ഞെക്കിയാല്‍ വലുതായിക്കാണാം